ദീപാലംകൃതമായ ഇളം തണുപ്പുള്ള രാത്രി. നക്ഷത്രഭരിതമായ ഒരു ആകാശച്ചീന്തു പോലെ മൺചെരാതുകളുടെ കുഞ്ഞുവെട്ടങ്ങൾ വാരിവിതറുന്ന ഇന്ത്യൻ ഗ്രാമങ്ങൾ. ഇന്ന് ദീപാവലി. വെളിച്ചത്തിൻ്റെ ആഘോഷദിനം. തിന്മയ്ക്കു മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ആഘോഷമാണ് ദീപാവലി. വിളക്കുകൾ തെളിച്ചും മധുരം പങ്കിട്ടും പടക്കം പൊട്ടിച്ചും എല്ലാവരും ദീപാവലി ആഘോഷിക്കും . വെളിച്ച വിതാനത്താൽ എല്ലാ നഗരങ്ങളും മുങ്ങി നിൽക്കുകയാണ്.
വടക്കേ ഇന്ത്യയിലുള്ളവർക്ക് വലിയ ആഘോഷമാണിത്. ലക്ഷ്മി ദേവിയെ പ്രതിഷ്ഠിക്കുന്ന ദിനം. വീടുകൾ അലങ്കരിച്ച് കോലങ്ങളെഴുതി വിളക്കു തെളിച്ച് മധുരം വിളമ്പി പടക്കം പൊട്ടിച്ച് വലിയ ആഘോഷങ്ങളാണ് എല്ലാ വീടുകളിലും.
പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാവർക്കും ദീപാവലി ആശംസൾ നേർന്നു. ഹിമാചൽ പ്രദേശിൽ സൈനികർക്ക് ഒപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
#WATCH | Lepcha, Himachal Pradesh: Prime Minister Narendra Modi says, "I come and celebrate Diwali every year with our security forces. It is said that Ayodhya is where Lord Ram is, but for me, the festival is where our security forces are…I have not celebrated any Diwali for… pic.twitter.com/ebXl08V4Mi
— ANI (@ANI) November 12, 2023
വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേകം പൂജകൾ നടക്കുന്നുണ്ട്. പടക്ക വിപണിയിലും മധുരപലഹാര വിപണിയിലും വൻ തിരക്കാണ്.
Indians celebrate Deepavali today