റിയാദ്: മികച്ച ചികിത്സ തേടി ഇന്ത്യയിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ ലളിതമായി ഇനി വിസ ലഭിക്കും. ആയുഷ് (എ വൈ) വീസയുടെ പുതിയ കാറ്റഗറി റിയാദ് ഇന്ത്യൻ എംബസി അവതരിപ്പിച്ചു.
വിദേശ പൗരന്മാർക്ക് നൽകി വരുന്ന ആയുഷ് വിസ സമ്പ്രദായത്തിന് കീഴിൽ ചികിത്സയ്ക്കായി നൽകിവരുന്ന ആയുഷ് വിസയുടെ പുതിയ വിഭാഗം ഇന്ത്യാ ഗവൺമെന്റ് അവതരിപ്പിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ തീരുമാന പ്രകാരം എ വൈ-1 വീസ മെഡിക്കൽ രോഗികൾക്കും എ വൈ-2 മെഡിക്കൽ അറ്റൻഡന്റുമാർക്കും നൽകും.
വീസയ്ക്കുള്ള അപേക്ഷ ഓൺലൈനായി പൂരിപ്പിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും, https://indianvisaonline.gov.in എന്ന ലിങ്ക് വഴിയും കൂടുതൽ വിവരങ്ങൾക്കായി https://eoiriyadh.gov.in/page/visa-services/ ൽ ലോഗിൻ ചെയ്യാവുന്നതുമാണ്.
മികച്ച ചികിത്സ തേടി പൗരൻമാർ ഇന്ത്യയിലേക്ക് വരുന്ന ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്ക് ഇത് ഏറെ സൗകര്യപ്രദമാവും.