തടവിലായിരുന്ന 5 പൗരന്മാരെ വീതം ഇറാനും യുഎസും കൈമാറി, ധാരണ ഖത്തറിൻ്റെ മധ്യസ്ഥത്തില്‍

ദോഹ (ഖത്തര്‍): അതത് രാജ്യങ്ങളില്‍ തടവിലുണ്ടായിരുന്ന പൗരന്മാരെ പരസ്പരം കൈമാറി ഇറാനും യുഎസും . ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് ധാരണയിലെത്തിയത്. 5 വീതം പൗരന്മാരെയാണ് കൈമാറിയത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ച ഇറാന്റെ 600 കോടി ഡോളർ നിക്ഷേപം വിട്ടുകൊടുക്കാനും ധാരണയായി. ഇറാൻ തടവിലാക്കിയ 5 യുഎസ് പൗരന്മാരെ ഖത്തറിന്റെ വിമാനത്തിൽ ദോഹയിലെത്തിച്ചു, അവിടെ നിന്ന് വെര്‍ജിനിയയിലെ ഫോര്‍ട്ട് ബെല്‍വോറില്‍ പുലര്‍ച്ചെ എത്തിച്ചേര്‍ന്നു. യുഎസിൽ മോചിപ്പിക്കപ്പെടുന്ന ഇറാൻ പൗരന്മാർ 3 പേർ നാട്ടിലേക്കു തിരിച്ചു. 2 പേർ യുഎസിൽ തുടരുന്നു.

ഇറാനും വൻശക്തികളുമായുള്ള ആണവക്കരാറിൽനിന്നു ട്രംപ് ഭരണകാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. എണ്ണവ്യാപാരത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെ ഇറാൻ നിക്ഷേപമാണു 2018ൽ യുഎസ് മരവിപ്പിച്ചത്. ഈ തുക ഖത്തറിനു കൈമാറും. അതേസമയം ബൈഡൻ സർക്കാർ യുഎസ് പൗരന്മാരെ മോചിപ്പിക്കാൻ കൈക്കൂലി നൽകുന്നുവെന്നാണു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചത്. ചാരവൃത്തി ആരോപിച്ച് രണ്ടു വ്യവസായികളും പരിസ്ഥിതി പ്രവർത്തകനും അടക്കമുള്ളവരെയാണ് ഇറാൻ തടവിലാക്കിയത്. ഉപരോധലംഘനം ആരോപിച്ചാണ് വ്യവസായികളായ ഇറാൻ പൗരന്മാരെ യുഎസ് തടവിലിട്ടത്.

Iran and US swapped 5 prisoners each, deal brokered by Qatar

More Stories from this section

family-dental
witywide