സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നര്‍ഗീസ് മൊഹമ്മദിക്ക്. മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഇറാന്‍ ഭരണകൂടത്തിനെതിരെ പോരാടിയ ധീര വനിതയാണ് നര്‍ഗീസ് മൊഹമ്മദി. ഇറാനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ അവര്‍ പോരാടി. മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ നര്‍ഗീസ് മൊഹമ്മദി നടത്തിയ പോരാട്ടത്തിനുള്ള ബഹുമതിയാണ് പുരസ്‌കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു.
മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഇറാന്‍ ഭരണകൂടത്തിനെതിരെ പോരാടിയ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ നര്‍ഗീസ് മൊഹമ്മദിക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന കാര്യവും നോബേല്‍ കമ്മിറ്റി വിലയിരുത്തി. ഭരണപക്ഷത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പതിമൂന്ന് തവണയാണ് നര്‍ഗീസ് അറസ്റ്റിലായത്.
വിവിധ വകുപ്പുകള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. അര്‍ഹിക്കുന്ന അംഗീകാരമായാണ് നര്‍ഗീസ് മൊഹമ്മദിയെ തേടി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്തിയിരിക്കുന്നത്.