ബുക്കര്‍ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്

ഈ വർഷത്തെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്. ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലാണ് ബഹുമതിക്ക് അർഹമായത്. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറുപുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ, ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്.

ആഭ്യന്തര യുദ്ധത്തിന്റെയും പാലായനത്തിന്റെയും കഥപറയുന്ന നോവലിൽ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അസ്വസ്ഥകളും പശ്ചിമേഷ്യയിലെ മാനുഷിക ദുരന്തങ്ങളോടുള്ള ഉദാസീനമായ ഇടപെടലും ഈ നോവലിലൂടെ ലിഞ്ച് തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട്. നിരവധി നിരൂപക പ്രശംസകൾ നേടുകയും പ്രധാന അവാർഡുകൾക്ക് പരിഗണിക്കപ്പെടുകയും ചെയ്ത പ്രൊഫെറ്റ് സോങ് ആഗോള തലത്തില്‍ ജനപ്രിയ നോവലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സമഗ്രാധിപത്യം കയ്യടക്കിയ ഒരു സാങ്കൽപ്പിക അയർലൻഡാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. സമഗ്രാധിപത്യത്തെ കുറിച്ച് വർത്തമാനകാല ലോകത്തിനുള്ള താക്കീതാണ് പോൾ ലിഞ്ചിൻ്റെ ഈ പുസ്തകം.

Irish Writer Paul Lynch wins Booker Prize for the year 2023

More Stories from this section

family-dental
witywide