
ന്യൂഡല്‍ഹി; ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയില്‍ കൊലപ്പെടുത്തിയത് പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന വാദം ഇന്ത്യൻ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തള്ളി. ഇന്ത്യ ഉയര്‍ത്തുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിനു പിന്നിലെന്ന് ഇന്ത്യ കരുതുന്നു. പല പാശ്ചാത്യ രാജ്യങ്ങളും പല വിഘടനവാദ – തീവ്രവാദ സംഘടനകള്‍ക്ക് താവളമാകുന്നു എന്ന ഇന്ത്യയുടെ ആശങ്കകള്‍ അവഗണിക്കാനാണ് മനപൂര്‍വം ഇത്തരം വാദങ്ങള്‍ നിരത്തുന്നതെന്ന് ഇന്ത്യ കരുതുന്നു. നിജ്ജാര്‍ വധം ഇന്ത്യ – കാനഡ പ്രശ്നമായിരിക്കെ അത് ഇന്ത്യ – പാക്കിസ്ഥാന്‍ പ്രശ്നമാക്കി ചുരുക്കാന്‍ ശ്രമം നടക്കുന്നു എന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാക്ക് ബന്ധമുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനായിരുന്നു നിജ്ജാര്‍. പഞ്ചാബിലെ ഒട്ടേറെ ഗുണ്ടാ സംഘങ്ങളെ കാനഡയിലിരുന്നു നിയന്ത്രിച്ചിരുന്നു. നിജ്ജാര്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത് പിന്നെ എന്തിന് ഇയാളെ ഐഎസ്ഐ ഇല്ലാതാക്കണം?
കാനഡയിലെ സായുധ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് നിജ്ജാറിൻ്റെ കൊലയില്‍ അവസാനിച്ചത് എന്നാണ് ഇന്ത്യയുടെ നിഗമനം. ഇത്തരം സംഘങ്ങള്‍ വളര്‍ന്ന് കാനഡയ്ക്ക് തന്നെ ഭീഷണിയാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിജ്ജാര്‍ 2013 -1 4 കാലത്ത് കനേഡിയന്‍ പാസ്പോര്‍ട്ടില്‍ പാക്കിസ്ഥാനിലെത്തി ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിൻ്റെ നേതാവ് ജഗ്തര്‍സിങ് താരയെ കണ്ടിരുന്നു. പിന്നീട് ബ്രിട്ടിഷ് കൊളംബിയയിലെ മില്ലിഗന്‍ ഹില്‍സില്‍ നിജ്ജാര്‍ ഖലിസ്ഥാന്‍ വാദികള്‍ക്കായി പരിശീലന ക്യാംപ് നടത്തി. ഈ വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസികള്‍ കാനഡയെ അറിയിച്ചതാണ്. 9 വിഘടനവാദ സംഘടനകള്‍ കാനഡയില്‍ ഉണ്ടെന്നാണ് ഇന്ത്യ യുടെ വാദം.
ISI behind Nijjar murder to strain India – Canada ties; conspiracy says India