അറബിക്കടലിൽ എണ്ണക്കപ്പലിനു നേരെ ഡ്രോൺ ആക്രമണം: കപ്പലിൽ 20 ഇന്ത്യക്കാർ

ന്യൂഡൽഹി: സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ആക്രമണമുണ്ടായത്. സൗദി അറേബ്യയിൽനിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പൽ.

ആക്രമണത്തെ തുടർന്ന് കപ്പലിന് സ്ഫോടനമുണ്ടായി തീപിടിച്ചു. 20 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്, ആളപായമില്ല. ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ അറിയിച്ചു.

ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ പട്രോളിംഗിന് വിന്യസിച്ചിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രവും അപകടത്തിൽപ്പെട്ട വ്യാപാര കപ്പലിന് സഹായത്തിനായി അയച്ചിട്ടുണ്ട്. ഐസിജിഎസ് വിക്രം പ്രദേശത്തെ എല്ലാ കപ്പലുകൾക്കും സഹായം നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide