അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; രണ്ട് മരണം

ഗാസ: വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. പലസ്തീൻ ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ജെനിൻ അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും വെസ്റ്റ് ബാങ്കിൽ ഇങ്ങനെയൊരു വ്യോമാക്രമണം ഇസ്രായേൽ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു

അതിനിടെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്നാരോപിച്ച് ഒരു പള്ളിക്ക് നേരെയും ആക്രമുണ്ടായി. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായും ആശങ്കയുണ്ട്. വെസ്റ്റ്ബാങ്കിലെ പ്രസിദ്ധമായ പള്ളിയായിരുന്നു ഇത്. ഞായറാഴ്ച പുലർച്ചെ അൽ-അൻസാർ പള്ളിയിലുണ്ടായ ആക്രമണത്തിൽ ഹമാസിൽ നിന്നും ഇസ്ലാമിക് ജിഹാദിൽ നിന്നുമുള്ള നിരവധി “ഭീകര പ്രവർത്തകർ” കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു.

കൊല്ലപ്പെട്ടവർ ആക്രണത്തിന് പദ്ധതിയിടുകയായിരുന്നു എന്നും കഴിഞ്ഞ മാസങ്ങളിൽ നിരവധി ആക്രമണങ്ങളിൽ പങ്കാളികളായിരുന്നു എന്നും ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

More Stories from this section

family-dental
witywide