സിറിയന്‍ വിമാനത്താവളങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; റൺവേകൾ തകർത്തു

ഡമാസ്കസ്∙ സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങൾക്കുനേരെ ആക്രമണമുണ്ടായതായി സിറിയൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്. ഡമാസ്കസ്, അലെപ്പോ എന്നീ വിമാനത്താവളങ്ങൾക്കുനേരെയാണ് ആക്രമണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ റൺവേകൾ തകർന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി.

ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കുനേരെ ആക്രമണമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സിറിയൻ തുറമുഖങ്ങൾക്കു നേരെയും ആക്രമണങ്ങൾ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നു. സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ ഇതുവരെ ഇരുപക്ഷത്തുമായി മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യോമാക്രമണത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

More Stories from this section

family-dental
witywide