ടെൽ അവീവ്: ഗാസയിലെ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം കൂടുതൽ നീണ്ടതും പ്രയാസമേറിയതുമാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
കര,വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള ആക്രമണമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു.
ഗാസയിലെ മരണസംഖ്യ 8000 കടന്നു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതിനിടെ, തുർക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ബന്ധം വഷളായതോടെ തുർക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടർന്നാൽ കാഴ്ചക്കാരായി നോക്കിനിൽക്കില്ലെന്ന് ഇറാനും തുർക്കിയും മുന്നറിയിപ്പ് നൽകി. പോരാട്ടം തുടരുമെന്ന് ഹമാസും വ്യക്തമാക്കി.