ഇസ്രയേലില്‍ മലയാളി ജോലിക്കാരിക്ക് റോക്കറ്റ് ആക്രമണത്തില്‍ പരുക്ക്, 3 ശസ്ത്രക്രിയകള്‍ കഴിഞ്ഞു

കണ്ണൂര്‍: ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി കെയര്‍ഗിവര്‍ക്ക് പരുക്ക്. ഇസ്രയേലിലെ ആഷ്കലോണില്‍ ജോലിചെയ്യുന്ന കണ്ണൂര്‍, പയ്യാവൂര്‍, പൈസക്കരി പാലത്തണ്ടാല്‍ ഷീജയ്ക്കാണ് പരുക്കേറ്റത്. കൈക്കും കാലിനും വയറിനും പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷീജയ്ക്ക് 3 ശസ്ത്രക്രിയകള്‍ നടത്തിയെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. കാലിനുള്ള ശസ്ത്രക്രിയയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഷീജയുടെ ഭര്‍ത്താവ് ആനന്ദനുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.റോക്കറ്റ് ആക്രമണം നടക്കുന്നതായി ഷീജ പറഞ്ഞിരുന്നു. സുരക്ഷിതസ്ഥലത്തേക്ക് മാറുകയാണെന്ന് പറയുമ്പോഴേക്കും ഫോണ്‍ കട്ടായി. കെയര്‍ ഗിവര്‍ ജോലിക്കായി കഴിഞ്ഞ 6 വര്‍ഷമായി ഷീജ ഇസ്രയേലിലാണ്.

ശസ്ത്രക്രിയക്കു ശേഷം കണ്ണൂരുള്ള അമ്മ സരോജിനിയുമായി ഷീജ ഫോണില്‍ സംസാരിച്ചു. ഭര്‍ത്താവ് ആനന്ദനും കുട്ടികളും പുണെയിലാണ്.

More Stories from this section

family-dental
witywide