ഗാസ സിറ്റി: ഗാസ മുനമ്പിൽ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായെന്നും ഹമാസിന്റെ ഭൂഗര്‍ഭതുരങ്ക ശൃംഖലയില്‍ ആക്രമണം ശക്തമാക്കിയെന്നും ഇസ്രയേല്‍ അറിയിച്ചു.
സേനാവക്താവ് ഡാനിയല്‍ ഹഗാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം 134 ഹമാസ് തുരങ്കങ്ങളാണ് തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ ആയുധനിര്‍മാതാക്കളില്‍ മുഖ്യനായ മുഹ്സിന്‍ അബു സിനയെ വധിച്ചുവെന്നും ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നു.
ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 10,569 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 4324 പേര്‍ കുട്ടികളാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. 26,457 പേര്‍ക്ക് പരിക്കേറ്റു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഗാസയില്‍ പ്രതിദിനം 160ല്‍ അധികം കുട്ടികളാണ് കൊല്ലപ്പെടുന്നത്. ഗാസ സിറ്റിയിലെ അല്‍ഷാതി അഭയാര്‍ഥി ക്യാമ്പിന് സമീപം ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.