ഗാസ സിറ്റി: ദക്ഷിണ ഗാസയിലേക്ക് പലായനം ചെയ്ത 14 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഗാസയുടെ തീരദേശ റോഡിലാണ് ആക്രമണം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നേരത്തെ, സിവിലിയന്മാരോട് ഗാസയിലെ തെക്ക് വശത്തേക്ക് മാറാന്‍ ഇസ്രായേല്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.