15 ലക്ഷത്തിന് ഡി മാക്‌സ് എസ് ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു മോട്ടോര്‍സ് ഇന്ത്യ

ക്രൂ ക്യാബ് പിക്കപ്പ് വിഭാഗത്തില്‍പ്പെടുന്ന ഡി മാക്‌സ് എസ് ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു മോട്ടോര്‍സ് ഇന്ത്യ. വാഹനത്തില്‍ മികച്ച ധാരാളം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ വാഹനത്തില്‍ മുപ്പതോളം ഫീച്ചറുകളാണുള്ളത്. 15 ലക്ഷമാണ് വാഹനത്തിന്റെ വില.

2.5 ലിറ്റര്‍ 4 ജെ എ1 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 78hp കരുത്തും 176Nm പീക്ക് ടോര്‍ക്കും ഉള്‍പ്പെട്ടതാണ് വാഹനം. ഈ സെഗ്മെന്റില്‍ മറ്റൊരു വാഹനത്തിനും ഇല്ലാത്ത കീലെസ്സ് എന്‍ഡ്രി സംവിധാനവും എസ് ക്യാബ് ഇസഡിലുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലേന, ഗ്രേ, സ്ലാപ്ഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറത്തിലാണ് ഇസുസു ഡി മാക്‌സ് എസ് ക്യാബ് ഇസഡ് വിപണിയിലെത്തുന്നത്.

മള്‍ട്ടി ഫങ്ഷൻ സ്റ്റിയറിങ് വീല്‍, ആറ് സ്പീക്കറുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓഡിയോ സിസ്റ്റം, ഒന്നിലധികം യു എസ് ബി പോര്‍ട്ടുകള്‍ , ഇന്റര്‍ഗ്രേറ്റഡ് റിയര്‍ പാര്‍ക്കിങ് ക്യാമറ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. ഇസുസു ഡി മാക്‌സ് ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. എസ് ക്യാബ് ഇസഡ് വാങ്ങുന്നവര്‍ക്കും അവരുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി മൂല്യം കിട്ടുമെന്ന് ഇസുസു മോട്ടോര്‍സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ടോറു കിഷിമോട്ടോ അറിയിച്ചു.

More Stories from this section

family-dental
witywide