
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. കശ്മീരിലെ പൂഞ്ചിലാണ് സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. സൈനികര്‍ക്ക് പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. പൂഞ്ചിലെ താനാമണ്ടി മേഖലയില്‍ വച്ചാണ് ആക്രമണം.
ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം. സുരന്‍കോട്ട് ജനറല്‍ ഏരിയ, പൂഞ്ചിലെ ബഫ്‌ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷന്‍ നടക്കുന്നത്.