സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി സുരേഷ് ഗോപിയെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ. തെലുങ്ക് ഗാനം പാടിയ സുരേഷ് ഗോപിയെ ജയറാം ട്രോളുന്നതാണ് വീഡിയോയിലുള്ളത്. നിരവധിയാളുകളാണ് ജയറാം പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
ജസ്റ്റ് ഫോര്‍ ഫണ്‍ എന്ന ക്യാപ്ഷനോട് കൂടി സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ ആലാപന ശൈലിയും മാനറിസങ്ങളും അതേപടി പകര്‍ത്തിയിരിക്കുന്ന ജയറാമിന്‍റെ അനുകരണം പ്രേക്ഷകരില്‍ ചിരിപടര്‍ത്തി.
സെലിബ്രിറ്റികളക്കം വീഡിയോയ്ക്ക് താഴെ സ്മൈലികളും കമന്‍റുകളുമായി ജയറാമിനെ അഭിനന്ദിക്കാനെത്തി. അവസാനം സാക്ഷാല്‍ സുരേഷ് ഗോപി തന്നെ പൊട്ടിചിരിക്കുന്ന ഇമോജി കമന്‍റ് ചെയ്ത് ജയറാമിനെ അഭിനന്ദിച്ചു. ‘എഴുന്നേറ്റ് നിന്ന് കേട്ടു’ എന്നായിരുന്നു രമേശ് പിഷാരടി നല്‍കിയ കമന്‍റ്.