റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം ചുമതി. അഞ്ച് വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ്. മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് തോക്ക് വാങ്ങിയപ്പോള്‍ ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കാനിരിക്കെയാണ് മകന്റെ പേരിലുള്ള കേസ്.

ഹണ്ടര്‍ ബൈഡനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങളാണ് ഡെലവെയറിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. ഹണ്ടര്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡൊണാള്‍ഡ് ട്രംപിനെതിരായി 2024 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോ ബൈഡന് മകന്റെ വിധി ഏറെ നിര്‍ണായകമാകും.

ഹണ്ടര്‍ ബൈഡന്‍ നേരത്തെയും നികുതി വെട്ടിപ്പ് കേസില്‍ ആരോപണം നേരിട്ടിരുന്നു. പത്ത് ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ട് വര്‍ഷം നികുതി നല്‍കിയില്ലെന്നായിരുന്നു കേസ്. 2017, 18 വര്‍ഷത്തിലായിരുന്നു നികുതി വെട്ടിപ്പ്.

More Stories from this section

family-dental
witywide