ഡിജിപി മാര്‍ച്ചിന് നേരെ പോലീസ് നടത്തിയത് നവകേരള സദസ് പരാജയപ്പെട്ടതിന്റെ പ്രതികാരം; കെ മുരളീധരന്‍

തിരുവനന്തപുരം: ഡിജിപി മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അക്രമം നവകേരള സദസ് പരാജയപ്പെട്ടതിന്റെ പ്രതികാരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികാരമാണ് കണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അതേ പതിപ്പ് കേരളത്തിലും ആവര്‍ത്തിക്കുകയാണ്. മോദിയുടെ കേരളത്തിന്റെ പതിപ്പാണ് പിണറായി വിജയനെന്നും ഇന്ന് അതാണ് കണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കും പോലും രക്ഷയില്ലാതായി. പിന്നെ എങ്ങനെ ഈ നാട് മുന്നോട്ടുപോകും? രണ്ട് മിനിറ്റ് കൂടി അവിടെനിന്നിരുന്നെങ്കില്‍ സ്ട്രെക്ചറില്‍ എടുത്ത് മാറ്റേണ്ടി വരുമായിരുന്നുവെന്നും അത്രയ്ക്ക് ഹീനമായ ചെയ്തിയാണ് പൊലീസ് നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

നവകേരള സദസ് പൊളിഞ്ഞുപോയി അതിന്റെ ക്ഷീണം തീര്‍ക്കാനാണ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം നടത്തിയത്. നേതാക്കളെ ബോധപൂര്‍വം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ക്രമസമാധാനം പരിപാലിക്കേണ്ട പൊലീസാണോ ഈ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നത് ഇതിന് ശക്തമായ തിരിച്ചടി ഭാവിയില്‍ ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.

More Stories from this section

family-dental
witywide