സില്‍വര്‍ ലൈന്‍ വാഴ കുലച്ചു, 28000 രൂപയ്ക്ക് ലേലത്തില്‍ പോയി

പത്തനംതിട്ട: കേരള സര്‍ക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ സില്‍വര്‍ ലൈനിനെതിരെ സമരം നടത്തിയ ജനകീയ സമിതി നട്ട സമരവഴ കുലച്ചു. കുല വെട്ടി ലേലത്തിനും വിറ്റു. 28000 രൂപ. പരിസ്ഥിതി ദിനത്തില്‍ നട്ട പൂവന്‍ വാഴയാണ് കുലച്ചത്. കുന്നന്താനം നടയ്ക്കല്‍ കവലയിലായിരുന്നു വാഴ നട്ടിരുന്നത്.

ലേലത്തില്‍ ലഭിച്ച തുക , വീടിൻ്റെ അടുപ്പ്കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച ചെങ്ങന്നൂര്‍ കൊഴുവല്ലൂരുള്ള തങ്കമ്മയുടെ വീട് നിര്‍മാണത്തിനുള്ള ഫണ്ടിലേക്ക് കൈമാറി.

സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ എസ്. രാജീവനില്‍ നിന്ന് ഭവന നിര്‍മാണ കമ്മിറ്റി വേണ്ടി സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി. കേരളത്തെ മുഴുവന്‍ ഇളക്കി മറിച്ച സമരങ്ങളായിരുന്നു സില്‍വര്‍ ലൈനിന് എതിരെ നടന്നത്. സമര വാഴയും കുലച്ചു.ലേലത്തിലും വിറ്റു. ഇപ്പോഴും സില്‍വര്‍ലൈന്‍ കയ്യാലപ്പുറത്തെ തേങ്ങയായി തുടരുകയായി.

k rail protest; banana stalk auctioned for 28000 k

More Stories from this section

family-dental
witywide