കളമശ്ശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു; മരിച്ചത് ലിബിനയുടെ അമ്മ

കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്. സ്ഫോടനത്തിൽ മരിച്ച ലിബിനയുടെ അമ്മയാണ് സാലി. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീൺ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സ്‌ഫോടനത്തിൽ മരിച്ച അഞ്ചുപേരും സ്ത്രീകളാണ്. 

ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.

അതേസമയം, കളമശേരി സ്‌ഫോടനക്കേസിൽ നിര്‍ണായക തെളിവുകള്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്നു കണ്ടെടുത്തു. സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കിട്ടിയിരിക്കുന്നത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചായിരുന്നു പ്രതി കളമശേരിയില്‍ സ്‌ഫോടനം നടത്തിയത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടില്‍ എ ബി എന്ന രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകളും കാണുന്നുണ്ട്. കീഴടങ്ങാന്‍ വേണ്ടി മാര്‍ട്ടിന്‍ കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിയ സ്‌കൂട്ടറിനുള്ളില്‍ തന്നെയായിരുന്നു റിമോട്ടുകള്‍ സൂക്ഷിച്ച് വെച്ചത്.

More Stories from this section

family-dental
witywide