കാനത്തിന്റെ മൃതദേഹവുമായി വിലാപയാത്ര ജന്മനാട്ടിലേക്ക്; അവസാനമായി കാണാന്‍ വഴിയരികില്‍ കാത്ത് നിന്ന് ആളുകള്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹുമായുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് തിരിച്ചു. രാത്രി 9 മണിയോടെ സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ മൃതദേഹം എത്തിക്കും. അവിടെ പൊതുദര്‍ശനത്തിന് ശേഷം കാനത്തെ വസതിയിലെത്തിക്കും. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസ്സിലാണ് റോഡ് മാര്‍ഗ്ഗം വിലാപയാത്ര നീങ്ങുക.

മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്. നാളെ രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍.

രാവിലെ കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം സ്വകാര്യ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.

More Stories from this section

family-dental
witywide