ഇനി കാനമില്ലാത്ത കാലം; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യാത്രയയപ്പ് നല്‍കി ജന്മനാട്. കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ പതിനൊന്നു മണിയോടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമരായ പി പ്രസാദ്, കെ രാജന്‍, ജി ആർ അനില്‍, ജെ ചിഞ്ചുറാണി, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 12 മണിക്കൂറുകൊണ്ടാണ് കൊട്ടയത്ത് എത്തിയത്. രാത്രി ഒരു മണിക്ക് കോട്ടയത്തെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദർശനത്തിന് വച്ച ശേഷം രണ്ട് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

കാനം രാജേന്ദ്രന് അന്ത്യമോപചാരം അർപ്പിക്കാൻ മണിക്കൂറുകളോളമാണ് പ്രവർത്തകർ വഴിയരികിൽ കാത്തുനിന്നത്. മുദ്രാവാക്യം വിളികളോടെ അവർ തങ്ങളുടെ നേതാവിന് അവസാനമായൊരു ലാൽ സലാം പറഞ്ഞു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കാനം രാജേന്ദ്രൻ വിടപറഞ്ഞത്. അവിടെനിന്ന് ശനിയാഴ്ച രാവിലെ പത്തേകാലോടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് പൊതുദർശനത്തിനായി എത്തിച്ചത്.

kanam Rajendran is laid to rest at hometown

More Stories from this section

family-dental
witywide