കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍ നടക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരം നടത്തുക. ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലുള്ള മൃതശരീരം നാളെ നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തില്‍ പൊതു ദര്‍ശനം ഉണ്ടാകും.
പിന്നീട് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്ക് സംസ്‌കാരം നടക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. ദീര്‍ഘനാളായി അനാരോഗ്യത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പിന്നീട് പ്രമേഹം വര്‍ധിച്ചതോടെ കാല്‍പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.