
തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചന നൽകി ബോളിവുഡ് നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനയാണ് താരം നൽകിയത്. ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ താൻ മത്സരിക്കുമെന്നാണ് കങ്കണ പറഞ്ഞത്. ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു കങ്കണ. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും കങ്കണ പങ്കുവെച്ചിട്ടുണ്ട്.
ദിവസങ്ങളോളം താൻ അസ്വസ്ഥയായിരുന്നുവെന്നും ഇപ്പോൾ തന്റെ മനസിന് സമാധാനം ലഭിച്ചുവെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ വാക്കുകൾ: ‘കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദർശിക്കാൻ എന്റെ മനസ് പറഞ്ഞു. ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരിയായ ദ്വാരകയിൽ വന്നയുടനെ, എന്റെ ആശങ്കകളെല്ലാം തകർന്ന് എന്റെ കാൽക്കൽ വീണതുപോലെ തോന്നി. എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം ഇതുപോലെ സൂക്ഷിക്കുക. ഹരേ കൃഷ്ണ’ കങ്കണ കുറിച്ചു.’
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ താന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. രാമക്ഷേത്രം സാധ്യമാക്കിയ ബിജെപി സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
600 വര്‍ഷത്തെ പോരാട്ടത്തിന്റെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക് രാമക്ഷേത്രം കാണാന്‍ സാധിച്ചത്. ബിജെപി സര്‍ക്കാറിന്റെ പ്രയത്‌നഫലമാണിത്. സനാതന ധര്‍മ്മത്തിന്റെ പതാക ലോകമൊട്ടാകെ ഉയരട്ടെ എന്നും കങ്കണ പറഞ്ഞു.