കാറിനുള്ളിൽ മൂർഖൻ; ഫിനോയിൽ തളിച്ച് ബോധം പോയി, കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു

ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ ഫിനൈൽ തളിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ട മൂർഖന് കൃത്രിമമായി ഓക്‌സിജൻ നൽകി ജീവൻ രക്ഷിച്ചു.

ഹട്ടി ഗോൾഡ് മൈനിന് സമീപം ഒരു എസ്‌യുവിക്കുള്ളിലാണ് മൂർഖനെ ആദ്യം കണ്ടത്. പാമ്പിനെ തുരത്താൻ കുറച്ചുപേർ ഫിനൈൽ തളിച്ചു. ഇതോടെ ഫിനൈലിന്റെ മണം ശ്വസിച്ച് പാമ്പ് അബോധാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്.

ഈ സമയം ഇവിടെയെത്തിയ മെഡിക്കൽ ഓഫീസർ പാമ്പിന്‍റെ വായിലേക്ക് ചെറിയ പൈപ്പ് കടത്തി കൃത്രിമ ശ്വാസം നൽകി. പിന്നീട് അടുത്തുള്ള ആശുപത്രിയിൽ അടിയന്തര ചികിത്സയും നൽകി പാമ്പിനെ ബോധം വീണ്ടെടുത്തു. ശേഷം ജലദുർഗ വനത്തിൽ തുറന്നു വിടുകയായിരുന്നു.

More Stories from this section

family-dental
witywide