റാഡോയുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ കത്രീന കൈഫ്

സ്വിസ്സ് വാച്ച് നിര്‍മ്മാതാക്കളായ റാഡോയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ കത്രീന കൈഫ്. കത്രീന കൈഫിനെ തങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറാക്കിയതു ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നതിനുള്ള റാഡോയുടെ പ്രതിബദ്ധതയെ ഒന്നുകൂടി ശക്തമാക്കിയിരിക്കുന്നുവെന്ന് കമ്പനി പ്രതികരിച്ചു. താരത്തിന്റെ സൗന്ദര്യവും വ്യക്തിപ്രഭാവവും റാഡോയുടെ കൃത്യതക്കും നവീനതക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധതക്ക് തീര്‍ത്തും അനുയോജ്യയാണെന്നും കമ്പനി പറഞ്ഞു.

റാഡോ കുടുംബത്തിലേക്ക് കത്രീന കൈഫിനെ ആവേശത്തോടെ വരവേല്‍ക്കുന്നുവെന്ന് റാഡോ സി ഇ ഒ അഡ്രിയന്‍ ബൊഷാര്‍ഡ് പ്രസ്താവിച്ചു. അവരുടെ ഒരിക്കലും ഒളിമങ്ങാത്ത സൗന്ദര്യവും ആഗോള തലത്തില്‍ അവര്‍ക്കുള്ള അംഗീകാരവും റാഡോയുടെ കാതലായ തത്വങ്ങളുമായി പൂര്‍ണ്ണമായി യോജിച്ചു പോകുന്നതാണ്. ആഢംബരത്തെ പുനര്‍ നിര്‍വചിക്കാനുള്ള ഈ യാത്രയെ ഒരുമിച്ച് ഉറ്റുനോക്കുകയാണ് ഞങ്ങള്‍ എന്നും ബൊഷാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

വാച്ച് നിര്‍മ്മാണത്തില്‍ മികവിനു പേരുകേട്ട ബ്രാന്‍ഡായ റാഡോയുമായി സഹകരിക്കുവാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് കത്രീന കൈഫ് പ്രതികരിച്ചു. നവീനമായ രൂപകല്‍പ്പനകളിലൂടേയും നിലവാരത്തിനു വേണ്ടിയുള്ള പ്രതിബദ്ധതയിലൂടേയും റാഡോ വാച്ചുകള്‍ എക്കാലത്തും തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും ആഗോള വേദിയില്‍ ഈ ഐതിഹാസിക സ്വിസ്സ് ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നതിനായി ഞാന്‍ തയ്യാറെടുക്കുകയാണെന്നും താരം പ്രതികരിച്ചു.

More Stories from this section

family-dental
witywide