ചിക്കാഗോ: 2024 ജൂലായ് 4 മുതല്‍ 7 വരെ ടെക്സാസിലെ സാന്‍ ആന്റോണിയോയില്‍ നടക്കുന്ന കെ.സി.സി.എന്‍.എ 15-ാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ ചിക്കാഗോ കിക്കോഫ് വന്‍ വിജയം. മൂന്ന് ലക്ഷത്തിലധികം ഡോളറാണ് കിക്കോഫില്‍ സ്പോണ്‍സര്‍ഷിപ്പായി എത്തിയത്. ചിക്കാഗോയിലെ ആദ്യ കിക്കോഫില്‍ 25,000 ഡോളര്‍ ടോണി കിഴക്കേക്കൂറ്റ് സ്പോണ്‍സര്‍ഷിപ്പ് ചെയ്തത് ഏറെ ശ്രദ്ധേയമായി. 215 റഗുലര്‍ ഫാമിലി രജിസ്ട്രഷനും മൂന്ന് ലക്ഷത്തിലധികം ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പും ചിക്കാഗോയില്‍ നിന്ന് സമാഹരിച്ചു. യുവാക്കളുടെ ആവേശമാണ് കെ.സി.സി.എന്‍.എയുടെ നേട്ടമെന്ന് പ്രസിഡന്റ് ഷാജി എടാട്ട് പറഞ്ഞു.
ക്നാനായ സമുദായത്തിന്റെ തറവാടാണ് ചിക്കാഗോ എന്നും ഷാജി എടാട്ട് അഭിപ്രായപ്പെട്ടു. ക്നാനായ നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് 2000 കുടുംബങ്ങളില്‍ നിന്നായി 7500 ഓളം പേരെയാണ് പ്രതീക്ഷിക്കുന്നത്. പുതുതലമുറ തന്നെയായിരിക്കും കണ്‍വെന്‍ഷന്റെ ആവേശം. ടെക്സാസ് സാന്‍ ആന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാല് ദിവസത്തെ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുക.
കെ.സി.സി.എന്‍.എയുടെ ദേശീയ കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി.സി.എന്‍.എ ചിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കൂറ്റ് പറഞ്ഞു. ചെറിയ സമയത്തിനുള്ളില്‍ നിരവധി സ്പോണ്‍സര്‍മാരെയാണ് സംഘടിപ്പിക്കാനായതെന്നും വലിയ പിന്തുണയാണ് സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ചിക്കാഗോയില്‍ നിന്ന് ലഭിച്ചതെന്നും സ്റ്റീഫന്‍ കിഴക്കേക്കൂറ്റ് ചൂണ്ടിക്കാട്ടി.
25,000 ഡോളര്‍ സ്പോണ്‍സര്‍ ചെയ്ത ടോണി കിഴക്കേക്കൂറ്റിനൊപ്പം 15,000, 10,000, 5000, 3000 ഡോളര്‍ നല്‍കിയും നിരവധി പേരെത്തി. ജോണ്‍-ആന്‍സി കൂപ്ളിക്കാട്ടാണ് 15,000 ഡോളര്‍ സ്പോണ്‍സര്‍ ചെയ്തത്. ഷാജി-മിനി എടാട്ട്, ബിനു-ടോംസി കൈതക്കതൊട്ടിയില്‍, സ്റ്റീഫന്‍-സിമി കിഴക്കേക്കൂറ്റ്, ജയ്ബു-ഏലമ്മ കുളങ്ങര, സണ്ണി-മേഴ്സി മുണ്ടപ്ളാക്കല്‍ എന്നിവര്‍ 10,000 ഡോളര്‍ വീതം നല്‍കി. 23 പേര്‍ 5,000 ഡോളറും, അറുപതുപേര്‍ 3,000 ഡോളറും കണ്‍വെന്‍ഷനിലേക്ക് നല്‍കി.
പ്രശസ്ത നടന്‍ ജോയ് മാത്യുവിന്റെ സാന്നിധ്യത്തിലായിരുന്നു കെ.സി.സി.എന്‍.എ ചിക്കാഗോ കിക്കോഫ്. കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട്, കെ.സി.സി.എന്‍.എ ചിക്കാഗോ ആര്‍.വി.പി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, കെ.സി.സി.എന്‍.എ ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് വികാരി സിജു മുടക്കോടി, കെ.സി.എസ് ചിക്കാഗോ പ്രസിഡന്റ് ജയിന്‍ മാക്കീല്‍, സെക്രട്ടറി സിബു കുളങ്ങര കെ.സി.എസ് വൈസ് പ്രസിഡന്റ് ജീനോ കക്കാട്ടില്‍, ട്രഷറര്‍ ബിനോയ് കിഴക്കനടി, ജോ. സെക്രട്ടറി തോമസ് കുട്ടി തേക്കുംകാട്ടില്‍, കെ.സി.ഡബ്ള്യു.എന്‍.എ സെക്രട്ടറി ഷൈനി വിരുത്തിക്കുളങ്ങറ, ചിക്കാഗോ പ്രസിഡന്റ് ടോസ്മി കൈതക്കത്തൊട്ടിയില്‍, കെ.സി.വൈ.എന്‍.എ നാഷണല്‍ പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, കെ.സി.വൈ.എന്‍.എ വൈസ് പ്രസിഡന്റ് ആല്‍വിന്‍ പിണര്‍ക്കയില്‍ കെ.സി.സി.എന്‍.എയുടെ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും കെ.സി.എസിന്റെ മറ്റ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
KCCNA National convention kickoff in Chicago