ഡാലസ്: ഗാര്‍ലാന്‍ഡിലെ എംജിഎം ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന കേരള അസോസിയേഷന്‍ ഓണാഘോഷത്തില്‍ ഡാലസിലെങ്ങുമുള്ള മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു. ഏതാണ്ട് 1500 പേര്‍ പങ്കെടുത്ത ഈ ഓണാഘോഷം ടെക്‌സാസിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായി. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പ്രായമേറിയതുമായ സംഘടനയില്‍ ഒന്നാണ്.
മുഖ്യതിഥിയായി പങ്കെടുത്ത ഡോ.ഡോണാള്‍ഡ് ഡേവിസ് മലയാളത്തില്‍ ഓണസന്ദേശം നല്‍കി. മലയാളികളുടെ പ്രിയ എഴുത്തുക്കാരന്‍ എം.മുകുന്ദന്റെ ചെറുകഥകള്‍ ഇദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
വിശിഷ്ട വ്യക്തിയായി ഡോ.എം.വി.പിള്ളയും പങ്കെടുത്തു. ജയകുമാറും സംഘവും നയിച്ച ഓണപ്പാട്ടുകളും, രോഹിത് മേനോന്‍ സംഘവും നയിച്ച ഓട്ടന്‍തുള്ളലും, നര്‍ത്തന ഡാന്‍സ് അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഡാന്‍സ്, ടിഫിനി ആന്റണി നേതൃത്വം നല്‍കിയ തിരുവാതിര കളി, ഇന്‍ഫ്യൂസ് ഡാലസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തയ്യാറാക്കിയ വഞ്ചിപ്പാട്ടും വള്ളംകളിയും, സംഗീത സദ്യയും ചെണ്ടമേളവും, പുലികളിയും മാവേലി (ജഗന്‍ മുറ്റശ്ശേരി) എഴുന്നള്ളത്തും അടക്കം വൈവിധ്യമാര്‍ന്ന ഓണപ്പരിപാടികള്‍ അരങ്ങേറി.
ഇലയില്‍ വിളമ്പിയ രുചികരമായ ഓണസദ്യയും ആസ്വാദ്യകരമായി. 100 ല്‍പരം വരുന്ന യുവജനങ്ങളും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണസദ്യ വിളമ്പാനും മറ്റു സഹകരിച്ചു. ഭക്ഷണ സംഭാരപ്പുരയിലെ ചുമതല പീറ്റര്‍നെറ്റോ, തോമസ് വടക്കേമുറി, പി.ടി സെബാസ്റ്റ്യന്‍, ടോമി നെല്ലുവേലില്‍ എന്നിവര്‍ നിര്‍വഹിച്ചു. ജേക്കബ് സൈമണ്‍, ഫ്രാന്‍സിസ് തോട്ടത്തില്‍, നെബു കുര്യാക്കോസ്, ദീപക് നായര്‍, ബിജു മുളങ്ങന്‍, ബിജുസ് ജോസഫ്, ജസ്റ്റിന്‍ തെക്കെടത്തില്‍ വോളന്റീര്‍സിന്റെ നിയന്ത്രണ ചുമതല നിര്‍വഹിച്ചു. കരോട്ടനിലെ സാബുസ് കിച്ചണിലാണ് ഓണസദ്യ പൂര്‍ണമായും ഒരുക്കിയത്.
ഇന്ത്യാ കള്‍ചറല്‍ ആന്റ എഡ്യുക്കേഷന്‍ സെന്റ്‌റിന്റെ എഡ്യുക്കേഷന്‍ അവാര്‍ഡും, മലയാളിസമൂഹത്തിലെ ഏറ്റവും മിടുക്കരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രശംസാപത്രങ്ങളും ക്യാഷ് അവാര്‍ഡുകളും ഡോ.ഡോണാള്‍ഡ് ഡേവിസും ജൂലിറ്റ് മുളങ്ങനും (എഡ്യൂക്കേഷന്‍ ഡയറക്ടര്‍, KAD) ഷിജു എബ്രഹാം (ICEC PRESIDENT) എന്നിവര്‍ വിതരണം ചെയ്തു.
വടംവലി മത്സരത്തില്‍ ഡാലസ് കൊമ്പന്‍സ് വിജയികളായി. വടംവലി കോര്‍ഡിനേറ്ററായി ജിജി പി സ്‌കറിയയും റെഫറിയായി രാധ കൃഷ്ണനും പ്രവര്‍ത്തിച്ചു. വിജയികള്‍ക്ക് വാഴക്കുലയും, സിനി സ്റ്റാര്‍ സ്റ്റേജ് ഷോ 7 വിവിഐപി ടിക്കറ്റുകളും സമ്മാനമായി നല്‍കി.
അത്തപ്പൂക്കള മത്സരത്തില്‍ സുനിത ഹരിദാസ് & ജ്യോതി നിര്‍മല്‍ ടീം ഒന്നാസ്ഥാനവും, രണ്ടാം സ്ഥാനം ലവ് ലി ഫ്രാന്‍സിസ്, ലിന്‍സി തലകുളം & ദീപ സണ്ണി ടീം കരസ്ഥമാക്കി. വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി. എംസിയായി മന്‍ജിത് കൈനിക്കരയും, ഐറിന്‍ കലൂരും തിളങ്ങി. പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ സ്വാഗതവും സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദിയും പറഞ്ഞു.
കേരളത്തെയും ഓണത്തെയും കുറിച്ചു അംഗങ്ങള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരുന്നു. നവീന്‍ നാരായണന്റെ തെയ്യം പോലുള്ള കലാ രൂപചിത്രങ്ങള്‍ തനതുകേരളരീതിയിലുള്ള ചുമര്‍ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. മഹാബലിക്കൊപ്പം (ജഗന്‍ മുട്ടാശ്ശേരി) സെല്‍ഫിയെടുക്കുവാന്‍ മനോഹരമായൊരുക്കിയ അസോസിയേഷന്റെ ഫോട്ടോബൂത്തില്‍ എല്ലാവര്‍ക്കും അവസരം ഉണ്ടായിരുന്നു. ഈ ഓണാഘോഷ മാമാങ്കത്തിന് മെഗാ സ്‌പോണ്‍സറായി മലബാര്‍ ഗോള്‍ഡും, ഗ്രാന്റ് സ്‌പോണ്‍സര്‍സുമാരായി ഐ സി ഐ സി ബാങ്കും, എലൈറ്റ് ഹോസ്പിസും, സ്‌പോണ്‍സര്‍മാരായി നര്‍ത്തന ഡാന്‍സ് അക്കാദമി, ജെ&ബി ഇന്‍വെസ്റ്റേഴ്‌സ്, പ്രൈം ചോയ്‌സ്, ഷിജു എബ്രഹാം ഫിനാന്‍സും ഡാലസിലെ അനേകം ബിസിനസ് ഗ്രുപ്പുകളും സാമ്പത്തിക സഹായം ലഭിച്ചു.