തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പൊലീസ് പരിശോധന നടത്തി.

പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന തുടങ്ങുകയായിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

അതേസമയം, സന്ദേശം വ്യാജമെന്ന് പിന്നീട് പൊലീസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്നാണ് വിവരം.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്നും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.

ചീത്ത വിളിക്ക് ശേഷം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഏഴാംക്ലാസുകാരന്റെ ഭീഷണി. ഏഴാംക്ലാസ് വിദ്യാര്‍ഥിയായതിനാല്‍ തന്നെ പൊലീസ് മറ്റ് നിയമനടപടികളിലേക്ക് കടന്നിരുന്നില്ല.

More Stories from this section

family-dental
witywide