ഗവർണർക്ക് എതിരെ അസാധാരണ നീക്കവുമായി കേരളം; വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോരാട്ടം കടുപ്പിച്ച് കേരളം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരെ രണ്ടാമത്തെ ഹർജി ഫയൽ ചെയ്തു. ഒരാഴ്ചക്കിടെ ഗവർണറുടെ നടപടിക്ക് എതിരെ രണ്ട് ഹർജികൾ ഫയൽ ചെയ്യുന്നത് അസാധാരണ നടപടിയാണ്.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജി ഫയൽ ചെയ്തു. പ്രത്യേക അനുമതി ഹർജിയിൽ ഗവർണർക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹർജിക്കാർ ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജിക്കാർ

ഒരു വർഷം മുമ്പ് ഹൈക്കോടതി തള്ളിയ കേസിലാണ് പ്രത്യേക അനുമതി ഹർജി. പ്രത്യകേ അനുമതി ഹർജിയിൽ ഗവർണറെ കക്ഷി ചേർക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

നിയമസഭ പാസ്സാക്കിയ എട്ടുബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയും കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ട് ഹര്‍ജി വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide