‘ബിജെപി രാജ്യത്ത് നിരോധിച്ച സംഘടനയാണോ?’; മാധ്യമ പ്രവർത്തകനോട് ക്ഷുഭിതനായി ഗവർണർ

തിരുവനന്തപുരം: ബിജെപിയുടെ നിർദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കുന്നത് എന്ന ആരോപണം ഉയരുന്നുണ്ടെന്നു പറഞ്ഞ മാധ്യമപ്രവർത്തകനോടു ഗവർണർ ക്ഷുഭിതനായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘‘ബിജെപി രാജ്യത്ത് നിരോധിച്ച സംഘടനയാണോ? എനിക്ക് ആരുമായും ബന്ധമുണ്ടാകാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ രണ്ടു കിലോമീറ്ററോളം കോഴിക്കോട് തെരുവിലൂടെ നടന്നു. എന്നെ കടകളിലേക്ക് വിളിച്ചു കയറ്റിയത് ബിജെപിയുടെ ആൾക്കാരാണോ. എനിക്ക് ഹൽവ വായിൽവച്ചു തന്നവർ ബിജെപിക്കാരാണോ? മൂന്നു മാസം മുൻപ് മാറ്റിവച്ച ഒരു പരിപാടിയുടെ ഭാഗമായാണ് ഞാൻ പോയത്,’’ ഗവർണർ പറഞ്ഞു.

എസ്എഫ്ഐ എല്ലാ വിദ്യാർഥികളേയും പ്രതിനീധികരിക്കുന്ന സംഘടന അല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ മറുപടി പറയേണ്ടത് രാഷ്ട്രപതിയോടാണെന്നും മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും പറഞ്ഞ് ക്ഷുഭിതനായിക്കൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം.

‘എസ്.എഫ്.ഐ. മാത്രമാണോ സംഘടന? ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്? മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്നവും ഉണ്ടായിട്ടില്ല. വർധിപ്പിച്ച സുരക്ഷ പിൻവലിക്കാൻ രാജ്ഭവനാണ് പറഞ്ഞത്’, ഗവർണർ പറഞ്ഞു.

അതേസമയം, എസ്എഫ്ഐയുടെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ വിവിധയിടങ്ങളിൽ വെച്ച് ഗവർണക്ക് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പാറ്റൂരിനും ജനറൽ ആശുപത്രിക്കും ഇടയിൽ, ജനറൽ ആശുപത്രി ജംങ്ഷനിൽ, എകെജി സെന്ററിന്റെ മുൻവശത്ത് വെച്ചും ഗവർണർക്ക് കരിങ്കൊടി കാണിച്ചു. സുരക്ഷ കണക്കിലെടുത്ത് ഗവർണറുടെ റൂട്ട് വഴിതിരിച്ചുവിട്ടു. പാളയത്ത് വെച്ചും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.

More Stories from this section

family-dental
witywide