‘ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്നില്ല’: ആരാധനാലയങ്ങളിൽ അസമയത്തുള്ള വെട്ടിക്കെട്ട് നിരോധിച്ചു

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് നടത്തുന്ന വെട്ടിക്കെട്ട് നിരോധിച്ച് കേരള ഹൈക്കോടതി. ജില്ലാ കലക്ടർമാർ ഈ ഉത്തരവ് നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകൾ ജില്ലാ പൊലീസ് കമ്മീഷണർമാരുടെ സഹകരണത്തോടുകൂടി പിടിച്ചടുക്കണമെന്ന് കോടതി നിർദേശിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും ശബ്ദ, പരിസ്ഥിതി മലിനീകരണത്തിന് വെടിക്കെട്ട് കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നും ഇതിനുവിരുദ്ധമായി കണ്ടെത്തിയാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാന്‍ നിർബന്ധിതരാകുമെന്നും കോടതി മുന്നറിയിപ്പു നൽകി. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide