കേരളം ഉടന്‍ ജാതിസെന്‍സസ് നടത്തും:മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽനിന്നും കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാൻ ജാതി സെൻസസ് നടത്താൻ ഒരുങ്ങി കേരളം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഒബിസി പട്ടിക പുതുക്കുന്നതിന് വേണ്ടിയാണ് ജാതി സെൻസസ് നടത്തുന്നത്. രാജ്യത്തെമ്പാടും ജാതി സെൻസസ് നടത്തണമെന്ന് ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമായതിനാല്‍ എല്‍ഡിഎഫില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം.

ജാതിസെന്‍സസ് നടത്താന്‍ 2020 ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് മാസത്തിനുളളില്‍ നടത്താനായിരുന്നു നിര്‍ദേശം. 2020 സെപ്റ്റംബറില്‍ സുപ്രീം കോടതി ഒരു വർഷത്തിനകം സെൻസസ് നടത്താൻ നിർദ്ദേശിച്ചു. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതോടെ ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നു. ഇതാണ് ഇപ്പോൾ ജാതി സെൻസസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ എൽഡിഎഫ് സർക്കാർ നിർബന്ധിതമായത്

മാനവ ഐക്യവേദി എന്ന സംഘടനയാണ് ഒടുവില്‍ കോടതിയെ സമീപിച്ചത്. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, നായര്‍ അമ്പലവാസി, വിഭാഗങ്ങള്‍ക്കും സംവരണം വേണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതിന് പുറമെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻ്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് എന്ന സംഘടനയും കോടതിയെ സമീപിച്ചു.

More Stories from this section

family-dental
witywide