തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു

ഡല്‍ഹി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തില്‍ നിന്ന് മധ്യപ്രദേശിലേക്ക് പോയ പോലീസ് ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് തോക്കും തിരകളും നഷ്ടപ്പെട്ടത്. എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നാണ് കേരള പോലീസിന്റെ തോക്കും പത്ത് റൗണ്ട് തിരകളുമാണ് നഷ്ടപ്പെട്ടത്. ഉദ്യോഗസ്ഥര്‍ക്കുള്ള സ്‌പെഷ്യല്‍ ട്രെയിനിലാണ് സംഭവം നടന്നത്.

അതേസമയം ആരോ ഒരാള്‍ ട്രെയിനില്‍ നിന്ന് ഒരു ബാഗ് പുറത്തേക്ക് വലിച്ചെറിയുന്നത് കണ്ടുവെന്ന് പാന്‍ട്രി ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിച്ചെറിഞ്ഞത് തോക്കും തിരകളുമടങ്ങിയ ബാഗായിരിക്കാമെന്ന നഗമനത്തില്‍ പോലീസ് മധ്യപ്രദേശില്‍ നിന്നും 200 കിലോമീറ്ററോളം സഞ്ചരിച്ച് പരിധോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

More Stories from this section

family-dental
witywide