‘വെള്ളമടിയില്‍’ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് കേരളം, ക്രിസ്തുമസ് കാലത്ത് വിറ്റുപോയത് 154.77 കോടിയുടെ മദ്യം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്മസ് സീസണില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) വഴിയുള്ള മദ്യവില്‍പ്പനയില്‍ കേരളം സ്വന്തം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട്. മൂന്ന് ദിവസത്തിനുള്ളില്‍ 154.77 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതായി ബെവ്കോ ഔട്ട്ലെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഉത്സവ മദ്യ ഉപഭോഗത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.

ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റു. മുന്‍വര്‍ഷത്തെ 69.55 കോടിയില്‍ നിന്ന് ശ്രദ്ധേയമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയാണ് കുപ്പികള്‍ കാലിയായത്.

ക്രിസ്തുമസിന് മുമ്പുള്ള ദിവസങ്ങളില്‍, പ്രത്യേകിച്ച് ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യം വിറ്റു. 2022 ലെ ഇതേ കാലയളവിലെ 75.41 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 8.63 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ക്രിസ്മസ് സീസണില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടത്തിയത് തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്ലെറ്റാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റാണ് തൊട്ടുപിന്നില്‍.

റെക്കോര്‍ഡ് മദ്യ വില്‍പ്പനയുള്ള മികച്ച 5 ബെവ്കോ ഔട്ട്ലെറ്റുകള്‍.

ചാലക്കുടി ഔട്ട് ലെറ്റ് – 63,85,290 രൂപ
ചങ്ങനാശേരി ഔട്ട്ലെറ്റ് – 62,87,120 രൂപ
ഇരിങ്ങാലക്കുട ഔട്ട് ലെറ്റ് – 62,31,140 രൂപ
പവര്‍ഹൗസ് ഔട്ട്ലെറ്റ് – 60,08,130 രൂപ
വടക്കന്‍ പറവൂര്‍ ഔട്ട്‌ലെറ്റ് – 51,99,570 രൂപ

ക്രിസ്മസിന് മാത്രമല്ല, പുതുവര്‍ഷ രാവില്‍ മദ്യവില്‍പ്പനയില്‍ നിന്നുള്ള മുന്‍വര്‍ഷങ്ങളിലെ ലാഭം കേരളം മറികടക്കുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide