തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റി. നമ്മുടെ നാടിനെ പൂര്‍ണമായി അവതരിപ്പിക്കുന്ന പരിപാടി എന്ന നിലയിലാണ് ജനങ്ങള്‍ ഇതേറ്റെടുത്തത്. കേരളീയം ഇനിയങ്ങോട്ട് എല്ലാവര്‍ഷവും നടത്തുമെന്ന് ആവര്‍ത്തിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.
അതേസമയം കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളീയത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായെങ്കില്‍ അതിനെതിരെ വന്നത് നെഗറ്റീവായ വശങ്ങളല്ല. നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട് കൂടാ എന്ന ചിന്തയാണ്. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്.
എന്തിനാണ് ഇങ്ങനെ ഒരുപരിപാടി നടത്തിയതന്ന് അവര്‍ക്ക് ഇപ്പോ മനസിലായിട്ടുണ്ടാവും. നമ്മുടെ നാട് നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ നമുക്ക് ആയി. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു