മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു, മരണം നാട്ടിലേക്ക് വരാനിരിക്കെ

തിരുവനന്തപുരം: ഡൽഹിയിലെ മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വിണ് മരിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപം മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ ശൈലേന്ദ്രന്‍ നായരുടെയും ലതയുടെയും മകന്‍ ശരത് എസ്. നായര്‍ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 6.30ഓടെ ജോലി സ്ഥലമായ ജറോബയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ ഡൽഹിയിലേക്ക് പോയി. നടപടികള്‍ കഴിഞ്ഞ് മൃതദേഹം നാളെ പുലര്‍ച്ചെ തിരുവല്ലത്തെ വീട്ടില്‍ എത്തിച്ച് രാവിലെ 10.30 ഓടെ ശാന്തി കാവാടത്തില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ- അനിഷ്മ. നാല് മാസം മുമ്പാണ് ശരതിന്റെയും അനിഷ്മയുടെയും വിവാഹം നടന്നത്. ശേഷം ഡല്‍ഹിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ ശരത് ഉടനെ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.

More Stories from this section

family-dental
witywide