കെ.ജി ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ; എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

എറണാകുളം: കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ.ജി ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വെകിട്ട് 4ന് എറണാകുളം രവിപുരം ശ്മാശനത്തിൽ. നാളെ രാവിലെ 11 മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

നാളെ വെകിട്ട് 6 മണിക്ക്‌ വൈഎംസിഎ ഹാളിൽ ഫെഫ്ക അനുശോചനയോഗവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു കെജി ജോർജ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

More Stories from this section

family-dental
witywide