‘ഈ എപ്പിസോഡ് ഇവിടെ നിര്‍ത്തിയിട്ട് പുതിയതെന്തെങ്കിലുമായിട്ട് വരൂ’; മാത്യു കുഴല്‍നാടനോട് ധനമന്ത്രി

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുഴല്‍നാടന്‍ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു. കുടുംബത്തെയും വ്യക്തിപരമായും നടത്തുന്ന ആക്രമം നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ഈ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു.

ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴല്‍ നാടന്റെ ചോദ്യത്തിന്, നികുതി നല്‍കിയതായി മറുപടി നല്‍കിയിട്ടുണ്ട്. വീണാ വിജയന്‍ ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നല്‍കിയിട്ടുമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ വീണയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം വീണിടം വിദ്യയാക്കുകയാണെന്ന് സിപിഎം നേതാവ് എകെ ബാലനും വിമര്‍ശിച്ചു. മാസപ്പടി എന്ന് പറയാന്‍ തലയില്‍ വെളിച്ചമുള്ളവര്‍ക്ക് കഴിയില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide