ചിക്കാഗോ: ചിക്കാഗോയില്‍ ആവേശം പടര്‍ത്തി കെ.സി എസിന്റെ ക്നാനായ നൈറ്റും കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഇന്ന് (ശനിയാഴ്ച) നടക്കും. വൈകീട്ട് 5 മണിക്ക് ഐറിഷ് അമേരിക്കന്‍ ഹെറിറ്റേജ് സെന്ററിലാണ് ആഘോഷ പരിപാടികള്‍. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത് പ്രമുഖ നടനും എഴുത്തുകാരനുമായ ജോയ് മാത്യുവാണ്. വൈകീട്ട് അഞ്ച് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിനും കിക്ക്ഓഫിനും ഒപ്പം വിവിധ കലാപരിപാടികളും അരങ്ങേറും.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കലാരൂപങ്ങള്‍ ചിക്കാഗോ ക്നാനായ നൈറ്റിന്റെ മാറ്റുകൂട്ടും. കെ.സി.എസ് പ്രഡിഡന്റ് ജയിൻ മാക്കിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട്, കെ.സി.സി.എന്‍.എ ചിക്കാഗോ ആര്‍വിപി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, കെ.സി.എസ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ജിനോ കക്കട്ടില്‍, ജനറല്‍ സെക്രട്ടറി ഷിബു കുളങ്ങര, ട്രഷറര്‍ ബിനോയ് കിഴക്കനടി, ജോ. സെക്രട്ടറി തോമസ്കുട്ടി തെക്കുംകാട്ടില്‍ എന്നിവരും പങ്കെടുക്കും.
Knanaya night 2023 chicago