കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
അറസ്റ്റിലായ സമയത്ത് പറഞ്ഞ മൊഴി തന്നെയാണ് പ്രതികള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായാല്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകും. ശേഷമായിരിക്കും തെളിവെടുപ്പ് ഉണ്ടാകുക. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയാണെന്നാണ് പ്രതികള്‍ ആവര്‍ത്തിച്ചു പറയുന്നത്.
അതേസമയം പ്രതികളുടെ മൊഴി സത്യമാണോയെന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. പ്രതികള്‍ കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഇക്കാര്യത്തില്‍ ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.