കോഴിക്കോട്: കോഴിക്കോട് ഏരിമലയില്‍ അങ്കണവാടിയിലെ അടുക്കളയില്‍ വച്ച് ആയയ്ക്ക് പാമ്പുകടിയേറ്റു. ഏരിമല അങ്കണവാടിയിലെ ആയ പരതപ്പൊയില്‍ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്. അടുക്കളയിലെ അലമാരയില്‍ നിന്ന് സാധനങ്ങള്‍ എടുക്കവേ പാമ്പ് മുഖത്തേക്ക് ചാടുകയായിരുന്നു.
മുഖത്ത് കടിയേറ്റ സുശീലയെ ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. സംഭവ സമയത്ത് അങ്കണവാടിയില്‍ കുട്ടികളുണ്ടായിരുന്നില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാമ്പു പിടുത്തക്കാരന്‍ എത്തിയാണ് പാമ്പിനെ പിടിച്ചത്. പിന്നീട് പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.