തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കേരള പത്രപവർത്തക യൂണിയൻ. ( കെയുഡബ്ല്യുജെ)
തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം .വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. നിയമ നടപടിയെ കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവർത്തകയും അറിയിച്ചു. ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവം.
KUWJ to take action against Suresh Gopi