തെളിവില്ല: വണ്ടിപ്പെരിയാറിലെ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കേസിൽ ഒരു കുറ്റം പോലും തെളിയിക്കാൻ കഴിയാഞ്ഞതോടെയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടത്.

കേസിൽ അർജുന് നിരപരാധിയാണെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച്ചപറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും അർജുന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ കോടതിയിൽ പ്രതിഷേധിച്ചു. വിധി കേട്ട് പൊട്ടിക്കരഞ്ഞ കുട്ടിയുടെ മുത്തശിയും ബന്ധുക്കളും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ആവർത്തിച്ചു. കേസിൽ നീതി ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ സംശയം എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിയുകയായിരുന്നു.

തുടർന്നാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിടെ ബോധരഹിതയായ കുഞ്ഞിനെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

More Stories from this section

family-dental
witywide