ന്യൂഡൽഹി: ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൽ അമേരിക്ക ഇസ്രയേലിന് നൽകിവരുന്ന ആയുധ- സാമ്പത്തിക സഹായവും പിന്തുണയും അവസാനിപ്പിക്കണമെന്നും അമേരിക്ക ഇടപെട്ട് ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് 7 മുതൽ 10 വരെ തീയതികളിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ അഞ്ച് ഇടത് പാർടികൾ സംയുക്തമായി ആഹ്വാനം ചെയ്‌തു.
ചർച്ചകൾക്കായി ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്‌റ്റിനും സന്ദർശം നടത്തുന്ന ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ നടപടിക്രമങ്ങൾ സംസ്ഥാനതലങ്ങളിൽ നിശ്‌ചയിക്കും. അമേരിക്ക–-ഇസ്രയേൽ സഖ്യം നടത്തുന്ന പലസ്‌തീൻ വംശഹത്യക്ക് അറുതി വരുത്തണമെന്ന് മോദിസർക്കാർ ആവശ്യപ്പെടണമെന്നും വെടിനിർത്തലിനായി ഉയരുന്ന രാജ്യാന്തര ശബ്ദത്തിൽ ഇന്ത്യയും പങ്കുചേരണമെന്നും ഇടതുപാർടികൾ ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി (സിപിഎം), ഡി .രാജ (സിപിഐ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ (എംഎൽ– ലിബറേഷൻ), മനോജ് ഭട്ടാചാര്യ (ആർഎസ്‌പി), ജി ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്) എന്നിവർ ചേർന്നു സംയുക്ത പ്രസ്‌താവന പുറത്തിറക്കി.
left parties’ decided to organize protest during the visit of Antony Blinken And Loyd Austin