മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സൈദിന്റെ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, രണ്ട് ദിവസം മുമ്പ് ഇയാളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

‍ഇസ്ലാമബാദ്: പാക് തീവ്രവാദസംഘടനയായ ലാഷ്‌കർ-ഇ-തയ്ബയുടെ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരമുമായ ഹാഫിസ് സൈദിന്റെ മകൻ കമാലുദ്ദീൻ സൈദ് കൊല്ലപ്പെട്ടതായി സൂചന. രണ്ട് ദിവസം മുൻപ് കാണാതായ കമാലുദ്ദീനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

കമാലുദ്ദീൻ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നു. കാറിലെത്തിയ ഒരു സംഘം പെഷാവറിൽനിന്ന് 27 നാണ് കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയത്. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് കമാലുദ്ദീന്റെ വിവരങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിരവധി ലഷ്‌കർ-ഇ-തയ്ബ പ്രവർത്തകരുടെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് കമാലുദ്ദീന്റെ തിരോധാനം. . സംഘടനയിലെ പുരോഹിതനായ മൗലാന സിയാവുർ റഹ്മാൻ കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. പിന്നാലെ സുരക്ഷാ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ ഒരു ഡസനിലധികം ലഷ്കർ പ്രവർത്തകരെയും അനുഭാവികളെയും ഐഎസ്‌ഐ സുരക്ഷിതകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

പാർക്കിൽ സായാഹ്‌ന സവാരി നടത്തുന്നതിനിടെയാണ് അജ്ഞാതരായ രണ്ട് പേർ മൗലാന സിയാവുർ റഹ്മാന് നേരെ നിരവധി തവണ വെടിയുതിർത്തത്. സെപ്റ്റംബറിൽ മാത്രം നടന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ കൊലപാതകമാണിത്. ഈ കൊലപാതകത്തിന് പിന്നാലെ ലഷ്‌കറിന്റെ രണ്ടാം കമാൻഡറായ കമാലുദ്ദീന്റെ സഹോദരൻ തൽഹയുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഭീകര ഓപ്പറേഷനുകൾക്ക് മേൽനോട്ടം വഹിക്കുന്നത് തൽഹയാണ്. 2019 ൽ ലാഹോറിൽ വച്ച് തൽഹയ്ക്കുനേരെയുണ്ടായ ആക്രമണത്തിൽനിന്ന് അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

എന്നാൽ കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത കിംവദന്തി മാത്രമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഐഎസ്‌ഐയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് കമാലുദ്ദീനെ മാറ്റിയിരിക്കാമെന്നാണ് കരുതുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു,.

LeT chief Hafiz Saeed’s son has been killed?, 2 days earlier he was kidnapped

More Stories from this section

family-dental
witywide