പാരീസ്: 2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. എട്ടാം തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇത്തവണ ബാലണ്‍ ഡിഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയാണ് മെസി. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയെ ലോകകപ്പ് ജേതാക്കളാക്കിയതാണ ്‌നേട്ടത്തിലേക്ക് നയിച്ചത്. കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏര്‍ലിങ് ഹാളണ്ടിനാണ്.
വനിതാ ബാലണ്‍ഡി ഓര്‍ പുരസ്‌കാരം സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റി സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമാണ് മികച്ച യുവതാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് നേടി. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ്‌സലോണ എഫ്സിയാണ് മികച്ച വനിതാ ക്ലബ്.