വാഷിങ്ടൺ: യുഎസ് നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറൽ ലിസ മാരി ഫ്രാങ്കെറ്റി നിയമിതയായി. യുഎസ് സേന ചരിത്രത്തിലെ തന്നെ നിർണായക തീരുമാനമാണിത്. ആദ്യമായാണ് ഒരു വനിത സേനാ മേധാവിയാകുന്നത്. ഇന്നലെ നടന്ന സെനറ്റ് യോഗത്തിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും ലിസയുടെ നിയമനം അംഗീകരിച്ച് വോട്ട് ചെയ്തു. റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലെ മാത്രം എതിർത്തു.
യുഎസ് നാവികസേനയുടെ 33ാം മേധാവിയായി ലിസ സ്ഥാനമേൽക്കുമ്പോൾ അവരുടെ കരിയറിലെ മാത്രമല്ല ലോകം മുഴുവനുമുള്ള സ്ത്രീകളുടെ മുന്നേറ്റത്തിലേക്കുള്ള ഒരു ചുവടുവയ്പായി ഇതു മാറി. 59 വയസ്സുള്ള ലിസ 38 വർഷമായി നേവിയിൽ ജോലി നോക്കുന്നു. പ്രധാനപ്പെട്ട ഒട്ടേറെ പദവികളിൽ ഇവരുടെ സേവനം നേവിക്ക് ലഭിച്ചിട്ടുണ്ട്. അക്കാദമിക് മികവും സേനാ നൈപുണ്യവും നേതൃശേഷിയുമുളള മികച്ച ഓഫിസറാണ് ലിസ.
Lisa Franchetti the first woman to lead US navy