
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചോദ്യം ചെയ്ത് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധമറിയിച്ച രണ്ട് പ്രതിക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ് എന്നിവരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ആകെ ലോക്സഭാംഗങ്ങള്‍ 98 ആയി. വിഷയത്തില്‍ ഇതുവരെ പുറത്താക്കപ്പെട്ട മൊത്തം പ്രതിപക്ഷ എംപിമാരുടെ എണ്ണം 143 ആണ്.
പാര്‍ലമെന്റ് അതിക്രമത്തില്‍ല്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് അമ്പത് എംപിമാരെയാണ് ഇന്നലെ മാത്രം സസ്‌പെന്‍ഡ് ചെയ്തത്. കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, സുപ്രിയ സുളെ, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കമാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയതിനെത്തുടര്‍ന്നാണ് എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ് എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭമാണ് സസ്പെന്‍ഷനു കാരണമായി പറഞ്ഞത്. ഇന്ന് സസ്പെന്‍ഡ് ചെയ്യപ്പട്ട എംപിമാര്‍ രണ്ടുപേരും ഇടുതപക്ഷത്തുനിന്നുള്ളവരാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് എഴുന്നേറ്റുനിന്നെങ്കിലും ഇവരെ സസ്പെന്‍ഡ് ചെയ്തില്ല. ഈ സമ്മേളനകാലാവധിയായ 22 വരെയാണ് എംപിമാരുടെ സസ്പെന്‍ഷന്‍.