ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാത്തു കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കം.
പെട്രോള്‍-ഡീസല്‍ വില പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഏപ്രില്‍-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം മെയിലാണ്് പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവു വരുത്തിയത്. അന്ന് പെട്രോളിന്റെ എക്‌സൈസ് നികുതിയില്‍ എട്ടു രൂപയും ഡീസല്‍ നികുതിയില്‍ ആറ് രൂപയുമാണ് കുറച്ചത്.